Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസക്ക് പരാജയത്തിന് ഉത്തരവാദിയല്ല: പിണറായി

തിരുവനന്തപുരം: മൂവാറ്റുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് ഒരു വിധത്തിലും തോമസ് ഐസക്ക് കാരണക്കാരനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

ജൂണ്‍ രണ്ട് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

മൂവാറ്റുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് എല്‍ഡിഎഫിലെ ചില ഘടകകക്ഷികളുടെ നിലപാടും കാരണമായെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

ഇ. അഹമ്മദിനെ കേന്ദ്രമന്ത്രിയാക്കിയത് കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധിയെ മാനിക്കുന്ന തീരുമാനമല്ല. കേരളത്തില്‍ കമ്യൂണിസ്റ് വിരുദ്ധ മുന്നണിക്ക് പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും കമ്യൂണിസ്റ് വിരോധം കാണിച്ചിരുന്ന പല മേഖലകളില്‍ പെട്ടവരും ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+