സൗദിയില്‍ നിന്നും മലയാളികളെത്തുന്നു
കൊച്ചി: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ നിന്നും ലീവില്‍ മലയാളികള്‍ കേരളത്തിലേക്ക് പ്രവഹിക്കുന്നു.
സൗദിയില്‍ നിന്നും ലീവില്‍ നാട്ടിലെത്തുന്ന മലയാളികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അതേ സമയം സൗദിയിയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറയുകയും ചെയ്തു. കൊച്ചി വിമാനത്താവളത്തില്‍ സൗദിയില്‍ നിന്നെത്തുന്നവരെ സ്വീകരിക്കാനായി എത്തിയ ബന്ധുക്കളുടെ വന്‍തിരക്കാണ് കഴിഞ്ഞ ദിവസം കണ്ടത്.
ജൂണ്‍ ഒന്ന് ചൊവാഴ്ച രാവിലെ എത്തിയ ജിദ്ദ-റിയാദ്-കൊച്ചി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ 282 യാത്രക്കാരാണുണ്ടായിരുന്നത്. 287 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഇത്. അതേ സമയം ദമാം വഴി ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ 199 യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
തീവ്രവാദി ആക്രമണം സൗദി അറേബ്യയിലെ തൊഴില്‍ മേഖലയെ താത്കാലികമായി ബാധിച്ചിട്ടുണ്ടെന്ന് സൗദിയില്‍ നിന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു. എന്നാല്‍ ഇത് തൊഴിലവസരങ്ങള്‍ കുറയാന്‍ കാരണമാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications