മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ്: യുഡിഎഫ്
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളെജുകളില്‍ മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ കോളെജുകളിലെ ഫീസ് നിരക്ക് തന്നെ വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി.
ഇതിനായി നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ ആരായും. ഈ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. സ്വാശ്രയ കോളെജുകള്‍ തുടങ്ങുമ്പോള്‍ നല്കിയ വാഗ്ദാനങ്ങളില്‍ മുന്നണി ഉറച്ചുനില്ക്കുകയാണ്.
ഫീസിന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥിസംഘടനകളുടെ ആവശ്യത്തോട് സര്‍ക്കാരിന് യോജിപ്പാണ്. സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാനനിയമസഭയ്ക്ക് നിയമം നിര്‍മ്മിയ്ക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിയ്ക്കും. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍, മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും. അരലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ നിയമം കൊണ്ടുവരണമെന്ന് യുഡിഎഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications