നേതൃമാറ്റമില്ല; പുനസംഘടന ഉണ്ടായേക്കും
തിരുവനന്തപുരം: എന്തായാലും മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ആന്റണി മാറില്ലെന്നാണ് യുഡിഎഫ് യോഗം നല്കുന്ന സൂചന. അതേ സമയം മന്ത്രിസഭയെ പുനസംഘടിപ്പിയ്ക്കേണ്ടതിനെക്കുറിച്ച് കാര്യമായ ആലോചന നടക്കുന്നുണ്ട്.
തെറ്റുകള്‍ തിരുത്തിയും വീഴ്ചകള്‍ പരിഹരിച്ചും ഒറ്റക്കെട്ടായി ഭരണവും മുന്നണിയും മുന്നോട്ട് പോകുമെന്നാണ് യുഡിഎഫ് യോഗം കഴിഞ്ഞ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത്. മന്ത്രിസഭാ പുനസംഘടനയെ പറ്റി തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
യുഡിഎഫ് യോഗത്തില്‍ ഘടകകക്ഷികളാരും മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ആന്റണി മാറണമെന്ന് ആവശ്യപ്പെട്ടില്ല. പൊലീസ് വകുപ്പിനെതിരെ മുസ്ലീംലീഗ് ചില പരാതികള്‍ ഉയര്‍ത്തുകയുണ്ടായി എന്നു മാത്രം.
യുഡിഎഫ് കണ്‍വീനര്‍ ഉള്‍പ്പെടെ എല്ലാവരും ശൈലിമാറ്റുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ എന്തൊക്കെ ചെയ്യണമെന്ന കാര്യം ഘടകകക്ഷികള്‍ ചര്‍ച്ച ചെയ്ത് 10 ന് മുമ്പ് യുഡിഎഫിനെ അറിയിക്കണം. 14ന് കോവളത്തു ചേരുന്ന യോഗം അവ പരിഗണിയ്ക്കും.












Click it and Unblock the Notifications