കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെന്നിഫര്‍ ഹാക്കിന്‍സ് വിശ്വസുന്ദരി

  • By Staff
Google Oneindia Malayalam News

ക്വിറ്റോ-ഇക്വഡോര്‍ : മിസ് ആസ്ത്രേല്യയായ ജെന്നിഫര്‍ ഹാക്കിന്‍സിനെ ഈ വര്‍ഷത്തെ വിശ്വസുന്ദരിയായി തിരഞ്ഞെടുത്തു.

ആന്റിയയുടെ തലസ്ഥാനത്ത് നടന്ന രണ്ട് മണിക്കൂര്‍ നീണ്ട മത്സരത്തിനൊടുവിലാണ് ജെന്നിഫര്‍ ഹാക്കിന്‍സിനെ വിജയിയായി പ്രഖ്യാപിച്ചത്. മത്സരത്തില്‍ പങ്കെടുത്ത 80 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരില്‍ നിന്നാണ് ജെന്നിഫറിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ വിശ്വസുന്ദരി അമേലിയ വേഗ ജെന്നിഫറിനെ കിരീടമണിയിച്ചു. മോഡലും നര്‍ത്തകിയുമാണ് ജെന്നിഫര്‍.

മിസ് യുഎസ്എ ഷാന്റി ഫിന്നസിയ്ക്കാണ് രണ്ടാം സ്ഥാനം. മിസ് പോര്‍ട്ടോറിക്കോ അല്‍ബാ റെയസിനാണ് മൂന്നാം സ്ഥാനം. മിസ് പരാഗ്വേ യാനി ഗോണ്‍സാലെസ് നാലാം സ്ഥാനവും മിസ് ട്രിനിഡാഡ് ഡാനിയേലേ ജോണ്‍സ് അഞ്ചാം സ്ഥാനവും നേടി.

ഇന്ത്യക്കാരി തനുശ്രീ ദത്ത നേരത്തെ മത്സരത്തില്‍ നിന്നും പുറത്തായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X