ചപ്രയില്‍ ലാലുവിന് വന്‍വിജയം

പട്ന: ചപ്ര ലോക്സഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി നേതാവും റെയില്‍വേമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് വന്‍വിജയം. 70,000ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലാലു തൊട്ടടുത്ത എതിരാളിയായ ബിജെപി നേതാവും മുന്‍ കേന്ദ്രവ്യോമയാനമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയെ തോല്പിച്ചത്.

നേരത്തെ മധേപുര മണ്ഡലത്തില്‍ ജനതാദള്‍(യു) സ്ഥാനാര്‍ത്ഥി ശരത് യാദവിനെയും ലാലു വന്‍ഭൂരിപക്ഷത്തിന് തോല്പിച്ചിരുന്നു. മെയ് 10നായിരുന്ന ചപ്രയില്‍ ആദ്യം പോളിംഗ് നടന്നതെങ്കിലും വന്‍തോതില്‍ ബൂത്ത് പിടുത്തവും കള്ളവോട്ടും നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യമായതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചപ്രയില്‍ വീണ്ടും വോട്ടെടുപ്പിന് ഉത്തരവിടുകയായിരുന്നു. മെയ് 31നായിരുന്നു റീപോളിംഗ് നടന്നത്.

ചപ്ര കൂടി സ്വന്തമാക്കിയതോടെ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി ബീഹാറിലെ ആകെയുള്ള 40 ലോക്സഭാസീറ്റുകളില്‍ 22 എണ്ണം സ്വന്തമാക്കി.

വിജയിച്ച രണ്ട് ലോക്സഭാസീറ്റുകളില്‍ ഏത് സീറ്റ് ഒഴിവാക്കണമെന്ന് ലാലു തീരുമാനിച്ചിട്ടില്ല. മിക്കവാറും ചപ്ര സീറ്റ് ഒഴിവാക്കാനായിരിക്കും തീരുമാനമെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+