Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോം മൊറെയ്സ് അന്തരിച്ചു

മുംബൈ: പത്രങ്ങളിലെ കോളമെഴുത്തുകാരനും കവിയുമായ ഡോം മൊറെയ്സ് അന്തരിച്ചു. 65 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ബാന്ദ്രയിലുള്ള തന്റെ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഹൃദയാഘാതം സംഭവിച്ചത്.

ഇംഗ്ലീഷിലെഴുതുന്ന ഇന്ത്യന്‍ എഴുത്തുകാരില്‍ പ്രമുഖനായിരുന്നു ഡോം മൊറെയ്സ്. കഴിഞ്ഞ കുറെക്കാലമായി അര്‍ബുദരോഗവും ഡോം മൊറെയ്സിനെ അലട്ടിക്കൊണ്ടിരിക്കുകയായിരുന്നു.

സംസ്കാരം ജൂണ്‍ മൂന്ന് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സെവ്റിയില്‍ നടക്കും.

മുന്‍ ഇന്ത്യന്‍എക്സ്പ്രസ് എഡിറ്റര്‍ ഫ്രാങ്ക് മൊറെയ്സിന്റെ മകനാണ് ഡോം മൊറെയ്സ്. 12ാം വയസ്സില്‍ കവിതയെഴുത്ത് തുടങ്ങി. 19ാം വയസ്സില്‍ എ ബിഗിനിംഗ് എന്ന ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന് 1958ല്‍ മികച്ച ഭാവനാകൃതിയ്ക്കുള്ള ഹതോണ്‍ണ്‍ഡെന്‍ പുരസ്കാരം ലഭിച്ചു. യാത്രയായിരുന്നു ഡോം മൊറെയ്സിന്റെ ഹരം. ചെറുപ്പത്തിലേ ന്യൂസിലാന്റ്, ആസ്ത്രേല്യ, ദക്ഷിണഏഷ്യ എന്നിവിടങ്ങളില്‍ ചുറ്റിയടിച്ചു.

ഇന്ദിരാഗാന്ധിയെക്കുറിച്ച് അദ്ദേഹം രചിച്ച മിസിസ് ഗാന്ധി എന്ന ജീവചരിത്രം പ്രശസ്തമാണ്. ലണ്ടന്‍, ഹോങ്കോംഗ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെല്ലാം വിവിധ മാസികകളുടെ എഡിറ്ററായിരുന്നിട്ടുണ്ട്. സെരെന്‍ഡിപ് എന്ന കവിതാസമാഹാരത്തിന് 1995ല്‍ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. ഇദ്ദേഹത്തിന്റെ ഒരേയൊരു മകനായ എസ്. മൊറെയ്സ് ബ്രിട്ടനിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+