സോമനാഥ് ചാറ്റര്‍ജിയ്ക്ക് എതിരുണ്ടാവില്ല
ദില്ലി: ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഐക്യ പുരോഗമന സഖ്യം നിര്‍ദ്ദേശിയ്ക്കുന്ന സോമനാഥ് ചാറ്റര്‍ജിയെ പ്രതിപക്ഷ മുന്നണിയായ ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിയ്ക്കില്ല. ഇതോടെ സോമനാഥ് ചാറ്റര്‍ജി തന്നെ സ്പീക്കറാവും എന്ന് പൂര്‍ണമായും ഉറപ്പായി.
പ്രതിപക്ഷവും സോമനാഥിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് പാര്‍ലമെന്റ് അധികൃതര്‍ പറഞ്ഞു. ജൂണ്‍ നാല് വെള്ളിയാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. സോമനാഥ് ചാറ്റര്‍ജിയെ പിന്തുണയ്ക്കണമെന്ന് കോണ്‍ഗ്രസ് സഖ്യം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാമെന്നും കോണ്‍ഗ്രസ് സഖ്യം ഉറപ്പ് നല്‍കി. ഇതിനെ തുടര്‍ന്നാണ് സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിറുത്തേണ്ടെന്ന് ദേശീയ ജനാധിപത്യമുന്നണി തീരുമാനിച്ചത്.












Click it and Unblock the Notifications