ഇടഞ്ഞില്ലെന്ന് ആന്റണിയും കുഞ്ഞാലിയും
തിരുവനന്തപുരം: കോവളത്ത് നടന്ന ഐക്യമുന്നണി (യു. ഡി. എഫ്.) യോഗത്തില്‍ പരസ്പരം കൈചൂണ്ടി വര്‍ത്തമാനം പറഞ്ഞെങ്കിലും തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണിയും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും പറയുന്നു.
കൈചൂണ്ടി സംസാരിയ്ക്കുന്നത് തന്റെ സാധാരണ രീതിയാണെന്നാണ് മന്ത്രി കുഞ്ഞാലിക്കുട്ടി പറയുന്നത്. വാര്‍ത്താ ലേഖകരോടും താന്‍ ഇങ്ങനെ തന്നെയല്ലേ സംസാരിയ്ക്കുന്നതെന്നാണ് കുഞ്ഞാലിക്കുട്ടി ചോദിയ്ക്കുന്നത്. പക്ഷേ, ആരുടേയും ഔദാര്യത്തില്‍ ഭരിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ യു. ഡി. എഫ്. യോഗത്തിലെ ചര്‍ച്ചകളെക്കുറിച്ച് പുറത്ത് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മറുപടി.
സുഹൃത്തുക്കളാണെന്ന ആന്റണിയുടെ പരാമര്‍ശത്തോട് യോജിപ്പ് പ്രകടിപ്പിച്ച കുഞ്ഞാലിക്കുട്ടി പോലീസും വിദ്യാഭ്യാസവും എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടി. വിഷയം യു. ഡി. എഫിന്റെ പരാജയമാണ്. വളരെ അര്‍ത്ഥപൂര്‍ണമായി വിശകലനം ചെയ്യേണ്ടകാര്യമാണത്. എങ്ങനെയും കാര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടുപോകണമെന്ന നിലപാടേ ലീഗിനുള്ളൂ. മുസ്ലീംലീഗും കോണ്‍ഗ്രസും രണ്ട് പാര്‍ട്ടികളാണെന്നും ലീഗിന്റെ വിലയിരുത്തലല്ല കോണ്‍ഗ്രസിന്റേതെന്നും ആന്റണി പറഞ്ഞു.
ഐക്യമുന്നണിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ക്രിയാത്മകമായ വിമര്‍ശനം ഉണ്ടാവും. ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അവരെ വെട്ടി നിരത്തുന്ന പാര്‍ട്ടിയല്ല ഞങ്ങള്‍.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോള്‍ത്തന്നെ അത് നടപ്പാക്കേണ്ടകാലം വളരെ നീണ്ടുപോയി. പിന്നാക്ക വിഭാഗങ്ങള്‍ക്ക് അത് ഇഷ്ടപ്പെട്ടിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications