ആന്റണി ആഭ്യന്തരം ഒഴിഞ്ഞേയ്ക്കും
തിരുവനന്തപുരം: ആന്റണി ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിഞ്ഞേക്കുമെന്ന ഊഹാപോഹം തലസ്ഥാനത്ത് ശക്തമായി. പകരം ആര് ആഭ്യന്തരചുമതല ഏറ്റെടുക്കും എന്ന കാര്യത്തെച്ചൊല്ലി ചര്‍ച്ചകള്‍ സജീവമായിരിക്കുന്നു.
മുഖ്യമന്ത്രിയെന്ന നിലയ്ക്ക് തന്റെ ജോലിഭാരം കുറയ്ക്കും എന്ന ആന്റണിയുടെ പ്രസ്താവന ആഭ്യന്തരവകുപ്പ് കയ്യൊഴിയുന്നതിന്റെ സൂചനയായി കണക്കാക്കുന്നു. പകരം ആര് എന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം കണ്ടുപിടിയ്ക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കാവുന്നില്ല. തല്ക്കാലം മന്ത്രിസഭയില്‍ ചേരില്ല എന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയ്ക്കുള്ളത്.
വക്കംപുരുഷോത്തമന്റെ പേര് പലരും ചര്‍ച്ച ചെയ്യുന്നുണ്ട്.












Click it and Unblock the Notifications