Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം: ജോര്‍ജ്ജ്

തിരുവനന്തപുരം: കെ. കരുണാകരനെയും കെ. മുരളീധരനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന് പിന്നിലെന്ന് ഐ ഗ്രൂപ്പ് വക്താവും കെപിസിസി ഭാരവാഹിയുമായ പി.പി. ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു.

ശരത്ചന്ദ്രപ്രസാദിന്റെ കാര്‍ ഇന്‍ഡിക്ക കാറാണ്. രാജ്മോഹന്‍ ഉണ്ണിത്താന്റേത് ഒരു പാലിയോ കാറാണ്. ഇവര്‍ രണ്ടുപേരും സ്വന്തം കാറില്‍ വരാതെ സിനിമയിലും മറ്റും സംഘട്ടനരംഗങ്ങളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു പഴയ കാറിലാണ് സമ്മേളനവേദിയിലേക്ക് വന്നത്. ഇതില്‍ ദുരൂഹതയുണ്ട്. - അദ്ദേഹം പറഞ്ഞു.

ഇവരെ ആക്രമിക്കാന്‍ അവിടെ കൂടിനിന്ന ഗുണ്ടകള്‍ എന്ന് പറയപ്പെടുന്ന അക്രമികള്‍ എങ്ങിനെയാണ് ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദും ആണ് കാറിലെന്ന് മനസ്സിലാക്കിയത്? എന്തായാലും ഇവര്‍ രണ്ടുപേരും വന്ന കാറിനെപ്പറ്റിയും അവരെ ആക്രമിച്ച ഗുണ്ടകളെപ്പറ്റിയും സംശയം നിലനില്ക്കുന്നുണ്ട്. - പി.പി. ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+