ഉണ്ണിത്താന്‍ വന്നത് അബ്കാരി വണ്ടിയിലെന്ന്
തിരുവനന്തപുരം: രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദും കഴിഞ്ഞ ദിവസം കെപിസിസി യോഗത്തിനെത്തിയത് ഒരു അബ്കാരി വാഹനത്തിലാണെന്ന് ഐ ഗ്രൂപ്പ് നേതാവും കെപിസിസി ഭാരവാഹിയുമായ കെ.പി. കുഞ്ഞിക്കണ്ണന്‍.
ജൂണ്‍ മൂന്ന് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി സുധാകരന് അടുപ്പമുള്ള ഒരു അബ്കാരിയുടെ വാഹനത്തിലാണ് ഇരുവരും വന്നത്. ഇക്കാര്യം അന്വേഷിയ്ക്കണം. മാത്രമല്ല ഈ വാഹനം തല്ല് കഴിഞ്ഞ അല്പസമയത്തിനുള്ളില്‍ അപ്രത്യക്ഷമാവുകയും ചെയ്തു. ഇതില്‍ ദുരൂഹതയുണ്ട്. - കെ.പി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
തീവണ്ടിയില്‍ പ്രതിയോഗികളെ ആക്രമിക്കല്‍ തുടങ്ങി ഒട്ടേറെ കുപ്രസിദ്ധിനിറഞ്ഞ കേസുകളില്‍ വില്ലനാണ് ഈ മന്ത്രി. അതുകൊണ്ട് സംഭവത്തിന്റെ ഈ വശവും അന്വേഷിയ്ക്കണം. - കുഞ്ഞിക്കണ്ണന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications