തല്ല്: കേസില്‍ ഒന്നാം പ്രതി മുരളി
തിരുവനന്തപുരം: ജൂണ്‍ രണ്ട് ബുധനാഴ്ച കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദിനും മര്‍ദ്ദനമേറ്റകേസില്‍ ഒന്നാം പ്രതി കെ. മുരളീധരന്‍.
ഇരുവരുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് മുരളിയെ പ്രതിയാക്കി കേസ് എടുത്തത്. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ എന്‍. വേണുഗോപാലും കെ.പി.കുഞ്ഞിക്കണ്ണനും കെ പി സി സി സെക്രട്ടറി ജി രതികുമാറുമാണ് രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികള്‍.
മെഡിയ്ക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ശരത്തും ഉണ്ണിത്താനും വ്യാഴാഴ്ച രാവിലെയാണ് പൊലീസിന് മുന്നില്‍ മൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുരളിയെ പ്രതിയാക്കി പൊലീസ് കേസെടുത്തത്.
ഗൂഢാലോചനക്കുറ്റമാണ് നാല് പേര്‍ക്കുമെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. ഇവര്‍ക്ക് പുറമേ കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications