ഹൈക്കമാന്റ് അന്വേഷിയ്ക്കണം: മുരളി
തിരുവനന്തപുരം: ഉണ്ണിത്താനും ശരതിനുമെതിരെ നടന്നതായി പറയപ്പെടുന്ന അക്രമത്തെക്കുറിച്ച് പാര്‍ട്ടിതലത്തില്‍ ഹൈക്കമാന്റ് അന്വേഷിയ്ക്കണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.
ശരതിനെയും ഉണ്ണിത്താനെയും കെപിസിസി നേതൃയോഗസ്ഥലത്തേയ്ക്ക് കൊണ്ടുവന്നതിന് പിന്നില്‍ ചില നാടകങ്ങള്‍ അരങ്ങേറിയതായാണ് മനസ്സിലാകുന്നത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം എന്തൊക്കെയോ അന്തര്‍നാടകങ്ങള്‍ നടക്കുന്നുണ്ട്. - മുരളീധരന്‍ പറഞ്ഞു.
ശരതിനെയും ഉണ്ണിത്താനെയും കൊണ്ടുവന്ന വാഹനം ഏതാണ്? ഈ വാഹനത്തെക്കുറിച്ച് ചില വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. നല്ല ആരോഗ്യത്തോടെ വന്നവര്‍ അല്പസമയം കഴിഞ്ഞപ്പോള്‍ അവശരായി കിടക്കുന്നതാണ് കണ്ടത്. എന്തായാലും ഉമ്മന്‍ചാണ്ടിയ്ക്ക് ഇവരുമായി നല്ല ബന്ധമുള്ളാണുള്ളതെന്നാണ് മനസ്സിലാവുന്നത്. സംഭവം കഴിഞ്ഞ് അല്പസമയത്തിനുള്ളില്‍ തന്നെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് മന്ത്രി അദ്ദേഹത്തിന് എതിര്‍പ്പുള്ളവരുടെ പേര് പറയുകയായിരുന്നു. അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്കിയ ഷാജി കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഗസ്റ്ഹൗസില്‍ വന്ന് കണ്ടിരിക്കാമെന്നും മുരളി പറഞ്ഞു.
കരുണാകരനും ആന്റണിയും തമ്മിലുള്ള ഐക്യം തകര്‍ക്കാനുള്ള ചിലരുടെ ഗൂഡാലോചനയുടെ ഭാഗമാണ് കഴിഞ്ഞ ദിവസത്തെ അക്രമമെന്നും മുരളി ആരോപിച്ചു. കെപിസിസി എക്സിക്യൂട്ടീവ് യോഗം എത്രയും വേഗം ചേര്‍ന്ന് പരാജയകാരണങ്ങള്‍ വിലയിരുത്തണം. രണ്ട് പേരെ പേടിച്ച് യോഗം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications