മൂവാറ്റുപുഴ: മൂന്നംഗസമിതി അന്വേഷിയ്ക്കും
തിരുവനന്തപുരം: മൂവാറ്റുപുഴ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ പി.എം. ഇസ്മായില്‍ തോറ്റതിനെക്കുറിച്ച് അന്വേഷിയ്ക്കാന്‍ ഇടതുമുന്നണി മൂന്നംഗസമിതിയെ നിയോഗിച്ചു.
പന്ന്യന്‍ രവീന്ദ്രന്‍, ടി.ജെ. ചന്ദ്രചൂഡന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ഇക്കാര്യം അന്വേഷിയ്ക്കുക. 20 ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി അറിയിച്ചു.
കേരള കോണ്‍ഗ്രസ്(ജെ), കേരള കോണ്‍ഗ്രസ്(സെക്യൂലര്‍) എന്നിവര്‍ വോട്ട് മറിച്ചോ എന്നും സിപിഎമ്മിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പാളിച്ച ഉണ്ടായോ എന്നും പരിശോധിയ്ക്കുമെന്ന് പാലൊളി പറഞ്ഞു.
ഇടുക്കി, ആലപ്പുഴ, മാവേലിക്കര, പാലക്കാട് മണ്ഡലങ്ങളില്‍ ചില ഘടകകക്ഷികള്‍ ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്ന ആരോപണവും പരിശോധിയ്ക്കും. ഇക്കാര്യം അതതു ജില്ലാകമ്മിറ്റികളോട് പാലൊളി ആരായും.












Click it and Unblock the Notifications