എന്‍. വേണുഗോപാലിന്റെ വീടിന് കാവല്‍
കൊച്ചി: കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. വേണുഗോപാലിന്റെ വീടിന് മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
രാജ്മോഹന്‍ ഉണ്ണിത്താനും ടി. ശരത്ചന്ദ്രപ്രസാദിനും എതിരായ ആക്രമണങ്ങളില്‍ ഇദ്ദേഹത്തിന് പങ്കുണ്ടെന്ന ആരോപണത്തെതുടര്‍ന്നാണ് വേണുഗോപാലിന്റെ വീടിന് മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് പൊലീസ് കാവല്‍ എന്ന് അറിയുന്നു.
എന്‍. വേണുഗോപാല്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, മുരളീധരന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയാണ് ആക്രമണപദ്ധതി ഒരുക്കിയതെന്ന് ജൂണ്‍ മൂന്ന് വ്യാഴാഴ്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു. മട്ടാഞ്ചേരി പനയപ്പള്ളി ഗൗതം ആശുപത്രിയ്ക്ക് സമീപമാണ് വേണുഗോപാലിന്റെ വീട്.












Click it and Unblock the Notifications