കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് തല്ലില്‍ സിപിഎമ്മിന് അതീവ താല്പര്യം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് തല്ലില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിയ്ക്കല്‍ കോളജ് ആശുപത്രിയില്‍ കിടക്കുന്ന ശരത് ചന്ദ്രപ്രസാദിനേയും രാജ്മോഹന്‍ ഉണ്ണിത്താനേയും കാണാന്‍ സി പി എം നേതാക്കളെത്തി.

കോണ്‍ഗ്രസിലെ തല്ല് പെരുപ്പിച്ച് കാണിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള സി പി എം തന്ത്രത്തിന്റെ ഭാഗമായിട്ട് വേണം ഇതിനെ കരുതാന്‍. തല്ല് നടന്ന ജൂണ്‍ രണ്ട് ബുധനാഴ്ച വൈകീട്ട് തന്നെ ഇരുവരേയും കാണാന്‍ ഇടതുമുന്നണി നേതാക്കളായ എം. എ. ബേബിയും പ്രൊഫ. ടി. ജെ. ചന്ദ്രചൂഡനും ആശുപത്രിയിലെത്തിരുന്നു. വ്യാഴാഴ്ച ഇവരെകാണാന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുംഎത്തി.

സി പി എം ല്‍ ചില പ്രശ്നങ്ങള്‍ പുകയുകയാണ്. എന്നാല്‍ അതൊന്നും ശ്രദ്ധിയ്ക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവസരം നല്‍കാതെ കോണ്‍ഗ്രസുകാര്‍ നടത്തുന്ന ചേരിപ്പോര് പെരുപ്പിച്ച് കാണിയ്ക്കുകയാണ് സിപിഎമ്മിന്റെ അടവ് നയം. കഴിഞ്ഞ ദിവസം സി പി എം ല്‍ നിന്ന് ഡോ. ബി. ഇക്ബാലിനെ പുറത്താക്കിയിരുന്നു. കോണ്‍ഗ്രസിലെ തല്ല് കാരണം അത് മാദ്ധ്യമങ്ങളുടെ അധിക ശ്രദ്ധ കിട്ടാതെ പോയതില്‍ സന്തുഷ്ടരാണ് സി പി എം നേതൃത്ത്വം.

കോണ്‍ഗ്രസിലെ ചേരിപ്പോരാണ് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വന്‍ വിജയം നേടാന്‍ സഹായിച്ചത്. അതുകൊണ്ട് തന്നെ അച്ചടക്കവും ലക്ഷ്യബോധവും ഇല്ലാത്ത എന്നും തമ്മില്‍ തല്ല് മാത്രം നടത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നത് ജനങ്ങളുടെ അടുത്ത് കൂടുതല്‍ ശക്തമായി എത്തിയ്ക്കുകയാണ് ഇടതുമുന്നണിയും മാര്‍ക്സിസ്റ് പാര്‍ട്ടിയും സ്വീകരിച്ചിരിയ്ക്കുന്ന നയം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X