Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് ഐസക്ക് മാപ്പ് പറയണം: സുധീഷ്

കൊല്ലം: സിപിഎമ്മില്‍ നിന്നുകൊണ്ട് പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് തോമസ് ഐസക്ക് എംഎല്‍എ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് മാപ്പ് പറയണമെന്ന് പാഠം മാസികയുടെ പ്രധാനപ്രവര്‍ത്തകനായ പ്രൊഫ.എസ്. സുധീഷ് ആവശ്യപ്പെട്ടു.

ഐസക്കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ പേരില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനം നടത്തിയത്. ഈ സംഘത്തിലെ ഡോ. ബി. ഇക്ബാലും, ഡോ. എം.പി. പരമേശ്വരനും, ഡോ. ജോയി ഇളമണും പുറത്തായിക്കഴിഞ്ഞു. ഇനി തോമസ് ഐസക്ക് മാത്രം പാര്‍ട്ടിയുടെ സുഖസൗകര്യങ്ങള്‍ നുണഞ്ഞ് പാര്‍ട്ടിയ്ക്കുള്ളില്‍ കഴിയുന്നത് ശരിയല്ല. - സുധീഷ് പറഞ്ഞു.

പാഠം മാസിക പുറത്തുകൊണ്ടുവന്ന സത്യങ്ങള്‍ ഒന്നൊന്നായി പാര്‍ട്ടി അംഗീകരിയ്ക്കുകയാണിപ്പോള്‍. പരിഷത്തിന്റെ പ്രമുഖരായ മൂന്ന് നേതാക്കളാണ് ഇപ്പോള്‍ പുറത്തായത്. ഇനി തോമസ് ഐസക്കും സി.പി. നാരായണനും പാര്‍ട്ടിയ്ക്കുള്ളില്‍ കടിച്ചുതൂങ്ങുന്നത് ലജ്ജാകരമാണ്.

സിഐഎ ഏജന്റ് റിച്ചാര്‍ഡ് ഫ്രാങ്കിയും തോമസ് ഐസക്കും രൂപം നല്കിയ അമേരിക്കന്‍ സാമ്രാജ്യത്വപദ്ധതികള്‍ക്ക് വേണ്ടിയാണ് ഡോ.ഇക്ബാലും ജോയി ഇളമണും പ്രവര്‍ത്തിച്ചത്. പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനം നടത്തുന്നതിന് തോമസ് ഐസക്കിന്റെ ബിനാമിയാണ് ഡോ. ജോയി ഇളമണ്‍.- സുധീഷ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+