മന്ത്രിസഭയ്ക്ക് തുടരാന്‍ അര്‍ഹതയില്ല: വിഎസ്
തിരുവനന്തപുരം: കെപിസിസി നേതൃയോഗസ്ഥലത്ത് കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭയ്ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ജൂണ്‍ മൂന്ന് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്. പൊലീസ് തികച്ചും നിഷ്ക്രിയമായതായി കാണുന്നു.- അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് ഇടപെട്ടില്ലായിരുന്നെങ്കില്‍ അക്രമികള്‍ കാറിലുണ്ടായിരുന്നവരെ കൊല്ലുമായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തായാലും അന്വേഷണത്തില്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications