കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ ടാക്സ് അക്കൗണ്ടിംഗ് സമ്പ്രദായം തുടങ്ങി

  • By Staff
Google Oneindia Malayalam News

കൊച്ചി: ഓണ്‍ലൈന്‍ ടാക്സ് അക്കൗണ്ടിംഗ് സമ്പ്രദായം ജൂണ്‍ മൂന്ന് വ്യാഴാഴ്ച നിലവില്‍വന്നതോടെ ആദായനികുതി അടക്കുന്ന പ്രക്രിയ കൂടുതല്‍ ലളിതമായി.

ഓണ്‍ലൈന്‍ ടാക്സ് അക്കൗണ്ടിംഗ് സമ്പ്രദായം വന്നതോടെ നികുതിദാതാക്കള്‍ക്ക് 31 അംഗീകൃത ബാങ്ക് ശാഖകളിലോ എട്ട് റിസര്‍വ് ബാങ്ക് കേന്ദ്രങ്ങളിലോ നികുതി അടയ്ക്കാം. നികുതി അടയ്ക്കാന്‍ ചലാന്‍ പൂരിപ്പിച്ച് നല്‍കിയാല്‍ മതി. ചലാന്‍ തിരിച്ചറിയല്‍ നമ്പരും ബാങ്കിന്റെ പേരും കോഡും അടച്ച തീയതിയും ചലാന്‍ നമ്പരും അടങ്ങിയ സീല്‍ചെയ്ത കൗണ്ടര്‍ഫോയില്‍ ബാങ്കില്‍ നിന്ന് ലഭിക്കും. ഇതുവരെ നികുതി അടച്ചതിന് ശേഷം അതിന്റെ റസീപ്റ്റ് ലഭിക്കുന്നതിന് നികുതിദാതാക്കള്‍ മൂന്ന് ദിവസത്തിന് ശേഷം ബാങ്കില്‍ വീണ്ടും ചെല്ലേണ്ടിയിരുന്നു.

ചലാന്‍ തിരിച്ചറിയല്‍ നമ്പര്‍ നികുതി വര്‍ഷത്തിന്റെ ഒടുവില്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അതില്‍ ചേര്‍ത്തിരിക്കണം. ഇനിമുതല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ചലാന്റെ പകര്‍പ്പ് വയ്ക്കേണ്ടതില്ല.

പുതിയ സമ്പ്രദായം വന്നതോടെ ചലാനുകളുടെ എണ്ണംം ഏഴില്‍ നിന്ന് മൂന്നായി കുറഞ്ഞു. ഇനി മുതല്‍ ചലാന്റെ ഒരു കോപ്പി മാത്രം പൂരിപ്പിച്ചാല്‍ മതി. ഇതുവരെ ചലാന്റെ നാല് കോപ്പികള്‍ പൂരിപ്പിക്കേണ്ടിയിരുന്നു. ചലാന്‍ ആദായനികുതി ഓഫീസുകളില്‍ നിന്ന് ലഭിക്കുന്നതിന് പുറമെ - നിന്നും ഡൗണ്‍ലോഡ് ചെയ്യുകയുമാവാം.

ആദായ നികുതി വകുപ്പിന് ഇനി മുതല്‍ നികുതി വരുമാനം എല്ലാ ദിവസവും വിലയിരുത്താനാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X