തിരഞ്ഞെടുപ്പ് വിജ്ഞാപനം സ്റേ ചെയ്തു
തിരഞ്ഞെടുപ്പ് വിജ്ഞാപനം സ്റേ ചെയ്തു
ജൂണ്‍ 04, 2004
ദില്ലി: 65 രാജ്യസഭാ സീറ്റുകളിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സുപ്രിം കോടതി സ്റേ ചെയ്തു.
മുന്‍ രാജ്യസഭാംഗം കുല്‍ദീപ് നയ്യാര്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ ഉത്തരവ് പുറപ്പെടുവിച്ച സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു. ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തു.
ജസ്റിസുമാരായ റുമാപാല്‍, ബി. എന്‍. അഗര്‍വാള്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജൂണ്‍ 14 വരെ തിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ട യാതൊരു നടപടികളും കമ്മിഷന്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് ഉത്തരവിട്ടു.
തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെങ്കില്‍ അത് ഗസറ്റില്‍ പ്രസിദ്ധീകരിക്കരുതെന്നും ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അത് പ്രാബല്യത്തില്‍ വരുത്തരുതെന്നും സുപ്രിം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചു.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ യോഗ്യതകള്‍ സംബന്ധിച്ച് ജനപ്രാതിനിധ്യ നിയമത്തില്‍ ഈയിടെ വരുത്തിയ ഭേദഗതികള്‍ക്കെതിരെ നയ്യാര്‍ നടത്തിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications