സോമനാഥ് ചാറ്റര്‍ജി ലോക്സഭാ സ്പീക്കര്‍
ദില്ലി: ലോക്സഭ സി പി എം നേതാവ് സോമനാഥ് ചാറ്റര്‍ജിയെ ലോക്സഭാ സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുത്തു.
സോമനാഥ് ചാറ്റര്‍ജിയുടെ പേര് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധിയാണ് നിര്‍ദ്ദേശിച്ചത്. കോണ്‍ഗ്രസ് സഭാ നേതാവായ പ്രണാബ് മുഖര്‍ജി ഇതിനെ പിന്തുണച്ചു. തുടര്‍ന്ന് ദേശീയ ജനാധിപത്യമുന്നണി നേതാവ് അതല് ബിഹാരി വാജ്പേയി യും പ്രതിപക്ഷ നേതാവ് എല്‍.കെ.അദ്വാനിയും സോമനാഥിനെ പിന്തുണച്ചു.
വിവിധ പാര്‍ട്ടികളിലെ 17 നേതാക്കളാണ് സോമനാഥ് ചാറ്റര്‍ജിയുടെ പേര് സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നത്.
ഇതാദ്യമായാണ് ഒരു മാര്‍ക്സിസ്റ് നേതാവ് ലോക്സഭാ സ്പീക്കര്‍ പദവിയിലെത്തുന്നത്.
സോമനാഥ് ചാറ്റര്‍ജിയുടെ ഭാര്യ രേണുവുെ മക്കളായ അനുരാധ, അനുശീല എന്നിവരും മറ്റ് കുടുംബാംഗങ്ങളും ചടങ്ങ് കാണാനായി സ്പീക്കേഴ്സ് ഗാലറിയില്‍ എത്തിയിരുന്നു. 75 കാരനാണ് സ്പീക്കര്‍.