കോളക്ക് ദിവസം അഞ്ച് ലിറ്റര്‍ വെള്ളമെടുക്കാം
കൊച്ചി: സാധാരണഗതിയില്‍ മഴ ലഭിക്കുന്ന സ്ഥിതിയില്‍ പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിക്ക് ഒരു ദിവസം അഞ്ച് ലിറ്റര്‍ വെള്ളമെടുക്കാവുന്നതാണെന്ന് ഹൈക്കോടതി രൂപീകരിച്ച വിദഗ്ധസ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊക്ക കോള ഫാക്ടറിയുടെ അമിതമായ ഭൂഗര്‍ഭജലചൂഷണത്തെ കുറിച്ച് പഠിക്കാനായി ഇ. ജെ. ജെയിംസിനെ കണ്‍വീനറായി രൂപീകരിച്ച സമിതിയാണ് ജസ്റിസുമാരായ സിറിയക് ജോസഫ്, കെ. പത്മനാഭന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ചിറ്റൂര്‍ താലൂക്കിലെ മൊത്ത ഭൂഗര്‍ഭജല വിഭവം 66.7 എംസിഎം ആണെന്നും ജലസേചനത്തിനും വീട്ടാവശ്യത്തിനും അല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ലഭ്യമായ മിച്ചം വരുന്ന ഭൂഗര്‍ഭജല വിഭവം 4.2 എംസിഎം ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വേണ്ടത്ര മഴ കിട്ടാത്ത വര്‍ഷങ്ങളില്‍ കൊക്ക കോള ഫാക്ടറി ഉളറ്റുന്ന വെള്ളത്തിന്റെ അളവ് കുറക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.












Click it and Unblock the Notifications