വ്യാജകോപ്പി: വെബ്സൈറ്റുകള്‍ നിര്‍ത്തലാക്കി
കൊച്ചി: കൊച്ചിയിലെ പ്രസിദ്ധീകരണ കമ്പനിയുടെ ഇംഗ്ലീഷ് ഒഴുക്കോടെ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്ന പുസ്തകങ്ങളുടെ പകര്‍പ്പ് നിയമവിരുദ്ധമായി വില്‍ക്കുന്ന രണ്ട് വെബ്സൈറ്റുകള്‍ റഷ്യന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ യാന്‍ഡെക്സ് നിര്‍ത്തലാക്കി.
പകര്‍പ്പവകാശ ലംഘനം നടത്തിയ http://englishwell.narod.ru, http://goodeng. narod.ru. എന്നീ സൈറ്റുകളാണ് നിര്‍ത്തലാക്കിയത്. പ്രൊഫ. നായര്‍ എഴുതിയ ഇംഗ്ലീഷ് ഒഴുക്കോടെ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്ന പുസ്തകങ്ങളുടെ പകര്‍പ്പ് നിയമവിരുദ്ധമായി ഈ സൈറ്റുകളിലൂടെ വില്‍ക്കുകയായിരുന്നു.
കൊച്ചിയിലെ അഡള്‍ട്ട് ഫാക്കല്‍റ്റീസ് കൗണ്‍സിലിന്റെ എന്ന വെബ്സൈറ്റില്‍ നിന്നും പ്രൊഫ. നായര്‍ എഴുതിയ ഏഴ് പുസ്തകങ്ങളില്‍ നിന്നും നിയമവിരുദ്ധമായി പകര്‍പ്പെടുത്ത് വില്പന നടത്തുകയാണ് ഈ വെബ് സൈറ്റുകള്‍ ചെയ്തത്. പ്രൊഫ. നായരുടെ പുസ്തകങ്ങളുടെ വിലയേക്കാള്‍ 250 ശതമാനം അധികമാണ് ഈ സൈറ്റുകള്‍ ഈടാക്കിയിരുന്നത്.
രണ്ട് വെബ്സൈറ്റുകളും പ്രവര്‍ത്തിപ്പിച്ചത് ആരാണെന്നത് അജ്ഞാതമാണ്. വെബ്സൈറ്റുകളില്‍ ഫോണ്‍ നമ്പരോ ഫാക്സോ നമ്പരോ മേല്‍വിലാസമോ നല്‍കിയിരുന്നില്ല. ആരുടേതാണ് വെബ്സൈറ്റെന്നും ആരാണ് വെബ്മാസ്റര്‍മാരെന്നും സൈറ്റില്‍ പറയുന്നില്ല. പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാനായി ഒരു ഇ-മെയില്‍ വിലാസം മാത്രമാണ് നല്‍കിയിരുന്നത്.
പകര്‍പ്പവകാശ ലംഘനം നടത്തി ഈ വൈബ്സൈറ്റുകള്‍ പുസ്തകങ്ങള്‍ വില്‍ക്കുന്നുണ്ടെന്നത് ശ്രദ്ധയില്‍ പെട്ടതോടെ പുസ്തകങ്ങളുടെ പ്രസിദ്ധീകരണക്കാരായ അഡള്‍ട്ട് ഫാക്കല്‍റ്റി കൗണ്‍സില്‍ യാന്‍ഡെക്സിനെ സമീപിക്കുകയായിരുന്നു. രണ്ട് വെബ്സൈറ്റുകളുടെയും ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ യാന്‍ഡെക്സാണ് കണ്ടെത്തിയതിനെ തുടര്‍ന്ന് പകര്‍പ്പവകാശലംഘനം സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് അഡള്‍ട്ട് ഫാക്കല്‍റ്റി കൗണ്‍സില്‍ യാന്‍ഡെക്സിന് അയച്ചു. തുടര്‍ന്ന് 24 മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് വെബ്സൈറ്റുകളും നിര്‍ത്തലാക്കി.












Click it and Unblock the Notifications