ക്ഷണിച്ചത് തന്റെ അറിവോടെയല്ല: കരുണാകരന്‍
തൃശൂര്‍: രാജ്മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും കെപിസിസി നേതൃയോഗത്തിന് ക്ഷണിച്ചത് തന്റെ അറിവോടെയല്ലെന്ന് കെ. കരുണാകരന്‍.
തൃശൂര്‍ രാമനിലയത്തില്‍ ജൂണ്‍ നാല് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍.
തന്റെ അറിവോടെയാണ് ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും യോഗത്തിന് ക്ഷണിച്ചതെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിക്ക് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നിലുള്ള പങ്കിനെ പറ്റി അന്വേഷിക്കണം. ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദും യോഗത്തിനെത്തുന്നത് തടയുമെന്നാണ് തനിക്ക് ലഭിച്ച വിവരം.
താനും എ. കെ. ആന്റണിയുമായുണ്ടാക്കിയ ഒത്തുതീര്‍പ്പിനോട് എതിര്‍പ്പുള്ളവര്‍ക്ക് സംഭവത്തിന് പിന്നില്‍ പങ്കുണ്ടാവാമെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications