Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമം അച്ചടക്ക സമിതി അന്വേഷിക്കും

തിരുവനന്തപുരം: കെപിസിസി നിര്‍വാഹക സമിതി യോഗസ്ഥലത്തുണ്ടായ അക്രമത്തെ കുറിച്ച് അച്ചടക്ക സമിതി അന്വേഷിക്കുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്‍ അറിയിച്ചു.

സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കും. സി. വി. പത്മരാജന്‍ അധ്യക്ഷനായ സമിതിയോട് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തെ പറ്റി ഹൈക്കമാന്റ് ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. വ്യാഴാഴ്ച വൈകീട്ട് വരെ ഹൈക്കമാന്റ് തന്നോട് വിശദീകരണം തേടിയിട്ടില്ലെന്ന് തങ്കച്ചന്‍ വ്യക്തമാക്കി.

കെപിസിസി നിര്‍വാഹകസമിതി യോഗം അടുത്ത യുഡിഎഫ് യോഗം ചേരുന്ന ജൂണ്‍ 14ന് മുമ്പ് നടക്കും.

സംഭവത്തെ പറ്റി പൊലീസ് അന്വേഷണവും പാര്‍ട്ടിയുടെ അന്വേഷണവും നടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യപ്രസ്താവനകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് തങ്കച്ചന്‍ അഭ്യര്‍ഥിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ തങ്കച്ചന്‍ ക്ഷമാപണം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+