ജാമ്യമെടുക്കില്ലെന്ന് മുരളീധരന്‍
തിരുവനന്തപുരം: തനിക്കെതിരെ കേസെടുത്ത പൊലീസ് അറസ്റ് ചെയ്യാന്‍ നീക്കം നടത്തുകയാണെങ്കില്‍ വഴങ്ങുമെന്നും കേസില്‍ ജാമ്യമെടുക്കില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.
തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള ചിലരുടെ ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ക്ക് പിന്നില്‍. വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിലെ പരാജയത്തോടെ മുരളിയുടെ രാഷ്ട്രീയജീവിതം അവസാനിച്ചിട്ടില്ല എന്ന് തിരിച്ചറിഞ്ഞ ചിലര്‍ തന്നെ രാഷ്ട്രീയമായി നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിലെ പരാജയത്തേക്കാള്‍ വലിയ നാണക്കേടാണ് തനിക്കെതിരെ ഇപ്പോഴുള്ള ആരോപണങ്ങള്‍ മൂലം ഉണ്ടായിരിക്കുന്നത്.
തനിക്കെതിരെ പൊലീസ് കേസെടുത്തതിന്റെ പേരില്‍ എ. കെ. ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നിറക്കുന്നതിന് ഐ ഗ്രൂപ്പ് പ്രക്ഷോഭം നടത്തുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. ആന്റണി മുഖ്യമന്ത്രി സ്ഥാനത്തു തുടരണമെന്ന് തന്നെയാണ് ഐ ഗ്രൂപ്പിന്റെ അഭിപ്രായം.
വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന്റെ തോല്‍വിക്ക് കാരണക്കാരായ രണ്ട് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരോട് നന്ദി അറിയിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശരത്ചന്ദ്രപ്രസാദിനെയും രാജ്മോഹന്‍ ഉണ്ണിത്താനെയും ആശുപത്രിയില്‍ സന്ദര്‍ശിച്ചതെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications