Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക്

കോഴിക്കോട്: മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ദേശീയരാഷ്ട്രീയത്തില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പ്രവര്‍ത്തനരംഗം മാറ്റാനൊരുങ്ങുന്നു.

2005ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും 2006ലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് രാജഗോപാലിനെ കൊണ്ടുവരാന്‍ നീക്കം നടക്കുന്നത്. സംസ്ഥാനത്തിലെ ബിജെപിയുടെ ചുമതല രാജഗോപാലിന് നല്‍കണമെന്ന നിര്‍ദേശം പാര്‍ട്ടിയിലുണ്ട്. പാര്‍ട്ടി നിര്‍വാഹക സമിതി അംഗമായ പി. ബി. ആചാര്യക്കാണ് ഇപ്പോള്‍ കേരളത്തിലെ ബിജെപിയുടെ ചുമതല.

സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി സംഘടനാതലത്തില്‍ അഴിച്ചുപണിക്ക് നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. ഏതായാലും രാജഗോപാലിനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതു സംബന്ധിച്ച അന്തിമതീരുമാനം അടുത്തയാഴ്ച നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലുണ്ടാവും.

എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ ഫലപ്രദമായി പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോവുന്നതിന് രാജഗോപാലിനെ പോലെ ഒരു നേതാവിന്റെ ആവശ്യമുണ്ടെന്ന് ബിജെപി നേതാവ് കെ. രാമന്‍പിള്ള പറഞ്ഞു.

അതേസമയം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള രാജഗോപാലിന്റെ വരവ് അത്ര സുഗമമായിരിക്കില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ളയും കെ. രാമന്‍പിള്ളയും രാജഗോപാലിനെ പിന്തുണക്കുന്നവരാണെങ്കിലും സെക്രട്ടറിമാരായ പി. പി. മുകുന്ദന്‍, പി. കെ. കൃഷ്ണദാസ്, മുന്‍ സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍ എന്നിവര്‍ നയിക്കുന്ന ഗ്രൂപ്പില്‍ നിന്നും രാജഗോപാലിന് ശക്തമായ വെല്ലുവിളികള്‍ നേരിടേണ്ടിവരും.

രാജ്യസഭയിലെ തന്റെ കാലാവധി അടുത്ത മാസത്തോടെ അവസാനിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ താന്‍ ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് താമസം മാറ്റുമെന്നും രാജഗോപാല്‍ വ്യക്തമാക്കി. മൂന്നാം തവണ തന്നെ പാര്‍ട്ടി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുകയാണെങ്കിലും കേരളം കേന്ദ്രീകരിച്ചാവും തന്റെ ഇനിയുള്ള പ്രവര്‍ത്തനമെന്ന് രാജഗോപാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+