സ്കൂള്‍ ഒഫ് അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റംസ് കേരളത്തില്‍
തിരുവനന്തപുരം: സ്കൂള്‍ ഒഫ് അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റംസ് സ്ഥാപിക്കുന്നതിന് കേരളം പരിഗണിക്കപ്പെടുന്നു.
ബിരുദാനന്തര ബിരുദ പഠനത്തിനും ഗവേഷണത്തിനും വികസനത്തിനുമുള്ള കേന്ദ്രമെന്ന നിലയിലാണ് ഇത് നിലവില്‍വരിക. സ്ഥാപിക്കുന്ന സ്കൂള്‍ ഒഫ് അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റിംസ് കേന്ദ്ര മാനവശേഷി വകുപ്പിന് കീഴിലായിട്ടായിരിക്കും ഇത് സ്ഥാപിക്കുന്നത്.
ഇതുസംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട കരട് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്. സംസ്ഥാന മന്ത്രിസഭയുടെ ശാസ്ത്ര ഉപദേശക സമിതി ഇക്കാര്യം പഠിച്ചുവരികയാണ്.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലം സാമൂഹികമായും വികസനപരമായും സുപ്രധാനമായ കേരള എജ്യുക്കേഷന്‍ ഗ്രിഡ്, കര്‍ഷക ഇന്‍ഫര്‍മേഷന്‍ സിസ്റിസ് ആന്റ് സര്‍വീസസ്, നെറ്റ്വര്‍ക്കിംഗ് (കിസാന്‍-കേരള), ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി- കേരള തുടങ്ങിയ പദ്ധതികള്‍ കേരളത്തില്‍ തുടങ്ങിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി- കേരള ഡയറക്ടര്‍ ഡോ. കെ. ആര്‍. ശ്രീവത്സന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications