മുരളിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല: ഉണ്ണിക്കൃഷ്ണന്‍
തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ കെ. മുരളീധരന് അര്‍ഹതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. പി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
ഭരണഘടനാപരമായി കെപിസിസി നിര്‍വാഹക സമിതിയില്‍ ഭാരവാഹിത്വമില്ലാത്ത മുരളീധരന് നേതൃയോഗത്തില്‍ പങ്കെടുക്കാനാവില്ല. അദ്ദേഹം ഇപ്പോള്‍ കെപിസിസിയില്‍ ഒരു സ്ഥാനവും വഹിക്കുന്നില്ല. അങ്ങനെയുള്ള ഒരാള്‍ക്ക് ജനറല്‍ ബോഡി യോഗത്തില്‍ മാത്രമേ പങ്കെടുക്കാനാവൂ.
പ്രത്യേക ക്ഷണിതാവാണെങ്കില്‍ മാത്രമേ മുരളിക്ക് യോഗത്തില്‍ പങ്കെടുക്കാനാവൂ. അങ്ങനെ മുരളിയെ ആരെങ്കിലും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നുവോ എന്ന് തനിക്ക് അറിയില്ല.
കെപിസിസി ഭാരവാഹിയല്ലാത്ത അല്ലാത്ത ഒരാള്‍ക്ക് കെപിസിസി യോഗത്തിനെത്തിയവരെ തടയാന്‍ എന്ത് യോഗ്യതയാണുള്ളത്? യോഗത്തില്‍ ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് കെപിസിസി പ്രസിഡന്റാണ് - ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications