രാജ്യസഭ: തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹര്‍ജി നല്‍കി
ദില്ലി: 65 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ സ്റേ ചെയ്ത സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിം കോടതിയെ സമീപിച്ചു.
ജൂണ്‍ നാല് വെള്ളിയാഴ്ച രാവിലെ തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു എന്നതിനാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കോടതി ഇടപെടുന്നത് നിയമവിധേയമല്ലെന്ന് കമ്മിഷന്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു.
വെള്ളിയാഴ്ചയാണ് സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് തിരഞ്ഞെടുപ്പ് പ്രക്രിയ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ചത്. മുന്‍രാജ്യസഭാംഗവും മാധ്യമപ്രവര്‍ത്തകനുമായ കുല്‍ദീപ് നയ്യാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications