എഡ്യുസാറ്റ് ആഗസ്തില്‍ വിക്ഷേപിക്കും
ബാംഗ്ലൂര്‍: വിദ്യാഭ്യാസസ്ഥാപനങ്ങളെ ദേശീയതലത്തില്‍ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്തില്‍ എഡ്യുസാറ്റ് വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കൗണ്‍സില്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ പറഞ്ഞു.
ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഉപഗ്രഹം പ്രവര്‍ത്തനക്ഷമമായാല്‍ പ്രൊഫണല്‍ കോളജുകളെയും പ്രൈമറി, ഹൈസ്കൂളുകളെയും ബന്ധിപ്പിക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ കര്‍ണാടകത്തില്‍ നടപ്പിലാക്കിയ പദ്ധതി വിജയമാണ്. കേരളത്തിലെ ഒരു മെഡിക്കല്‍ കോളജിനെ പദ്ധതിയുമായി ബന്ധിപ്പിക്കും. മഹാരാഷ്ട്രയിെല ഒരു ഓപ്പണ്‍ സര്‍വകലാശാലയും ഭോപാലിലെ ഒരു എഞ്ചിനീയറിംഗ് കോളജും പ്രാഥമിക പദ്ധതിയുടെ ഭാഗമാണ്.
ശ്രീഹരിക്കോട്ടയില്‍ നിന്നും പോളാര്‍ ഉപഗ്രഹ വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്.












Click it and Unblock the Notifications