രാജീവിന്റെ ഘാതകരെ കൊല്ലരുതെന്ന് യൂറോപ്പ്
ദില്ലി: രാജീവ്ഗാന്ധിയെ വധിക്കുന്നതിന് നടന്ന ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്നതിന് ഇന്ത്യ സഹകരണം തേടിയ യൂറോപ്യന്‍ രാജ്യങ്ങള്‍ കുറ്റക്കാരാണെന്ന് സംശയിക്കുന്നവരെ അവര്‍ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ വധശിക്ഷക്ക് വിധേയമാക്കരുതെന്ന് ആവശ്യപ്പെട്ടു.
സിബിഐയുടെ മള്‍ട്ടി ഡിസിപ്ലിനറി മോട്ടിണറിംഗ് ഏജന്‍സിയാണ് യാണ് വിവിധ രാജ്യങ്ങളെ സഹകരണം തേടി സമീപിച്ചത്. അന്വേഷണം അവസാനിപ്പിക്കാനിരിക്കുന്ന ഏജന്‍സിയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടിയിരിക്കുകയാണ്.
23 രാജ്യങ്ങള്‍ക്കാണ് ഏജന്‍സി കത്തുകളയച്ചത്. ഇതില്‍ അഞ്ച് രാജ്യങ്ങളില്‍ നിന്ന് മാത്രമാണ്് അനുകൂലമായ മറുപടിയുണ്ടായത്.
1991 മെയ് 21ന് രാജീവ്ഗാന്ധി വധിക്കപ്പെട്ട സംഭവത്തെ കുറിച്ച് നടക്കുന്ന അന്വേഷണം 13 വര്‍ഷമായി തുടരുകയാണ്. മറ്റ് രാജ്യങ്ങളുടെ നിസ്സഹകരണം അന്വേഷണം നടത്തുന്ന ഏജന്‍സിക്ക് മറ്റൊരു തിരിച്ചടിയായി.












Click it and Unblock the Notifications