പുന:സംഘടനയുണ്ടാവും: മുഖ്യമന്ത്രി
കോഴിക്കോട്: ഹൈക്കമാന്റിന്റെ അനുമതി ലഭിച്ചാല്‍ മന്ത്രിസഭാ പുന:സംഘന നടക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി സൂചിപ്പിച്ചു.
എന്നാല്‍ പുന:സംഘടന എപ്പോള്‍ നടക്കുമെന്ന് പറയാനാവില്ല. തന്റെ ജോലിഭാരം കുറയ്ക്കണമെന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ തീരുമാനിച്ചിട്ടില്ല. ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ആന്റണി പറഞ്ഞു.
ജൂണ്‍ അഞ്ച് ശനിയാഴ്ച കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഹൈക്കമാന്റ് ഇടപെട്ട് പരിഹരിക്കും. കെപിസിസി നേതൃയോഗസ്ഥലത്തുണ്ടായ അക്രമത്തെ സംബന്ധിച്ച് പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications