അക്രമം: വാനും അഞ്ച് പേരും കസ്റഡിയില്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃയോഗ സ്ഥലത്തുണ്ടായ അക്രമത്തോട് അനുബന്ധിച്ച് അഞ്ച് പേരെ പൊലീസ് കസ്റഡിയിലെടുത്തു. അക്രമികള്‍ സഞ്ചരിച്ചിരുന്ന വാനും കസ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അന്വേഷണമാരംഭിച്ച പൊലീസ് സംഭവത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദിനും പങ്കുണ്ടോയെന്ന കാര്യം കൂടി അന്വേഷിക്കുന്നുണ്ട്. ഉണ്ണിത്താനും ശരത്തും സഞ്ചരിച്ചിരുന്ന വാനിന്റെ ഡ്രൈവറെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
അക്രമികള്‍ സഞ്ചരിച്ചിരുന്ന മഹീന്ദ്രാ വാന്‍ കഴക്കൂട്ടത്തിനടുത്ത് മംഗലപുരത്തു വച്ചാണ് പൊലീസ് പിടിച്ചെടുത്തത്. വാനിന്റെ ഡ്രൈവര്‍ മണികണ്ഠനെയും ക്ലീനര്‍ ഷിബുവിനെയും പൊലീസ് ചോദ്യംചെയ്തുവരികയാണ്.
രാജ്മോഹന്‍ ഉണ്ണിത്താന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 22 പേരെയാണ് പൊലീസ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. അക്രമികള്‍ ഉപയോഗിച്ച വാഹനത്തില്‍ 15 പേരുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം ഇപ്പോള്‍ ഒളിവിലാണ്.












Click it and Unblock the Notifications