മാറാട്:മുന്നറിയിപ്പ് കിട്ടിയില്ലെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: മാറാട് കൂട്ടക്കൊല നടക്കുന്നതിന് മുമ്പ് അത്തരമൊരു സംഭവം നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് തനിക്ക് ലഭിച്ചിരുന്നില്ലെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി മാറാട് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന്‍ മുമ്പാകെ മൊഴി നല്‍കി.
ഇങ്ങനെയൊരു സംഭവം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുണ്ടാവേണ്ടതായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്‍ഡിഎഫ് തീവ്രവാദി സംഘടനയാണോ എന്ന ചോദ്യത്തിന് അതേ കുറിച്ച് അന്വേഷിച്ച് വിലയിരുത്തല്‍ നടത്തേണ്ടത് ആഭ്യന്തരവകുപ്പാണെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുസ്ലിം ലീഗില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരാരും അംഗങ്ങളല്ലെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications