ആയുര്‍വേദ നിറത്തിന് പേറ്റന്റിനായി ശ്രമം
തിരുവനന്തപുരം: കൈത്തറി വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ആയുര്‍വേദ നിറങ്ങള്‍ക്ക് പേറ്റന്റ് ലഭിക്കുന്നതിന് ഒരു വീവിംഗ് സൊസൈറ്റി അപേക്ഷ നല്‍കി.
ആയുര്‍വേദ ചെടികളില്‍ നിന്നും രൂപപ്പെടുത്തിയെടുത്ത നിറങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന കൈത്തറി വസ്ത്രങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. പാരിസ്ഥിതികമായും ആരോഗ്യപരമായും വസ്ത്രങ്ങളില്‍ ആയുര്‍വേദ നിറങ്ങള്‍ ഉപയോഗിക്കുന്നതിന് ഏറെ ഗുണങ്ങളുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൃത്രിമനിറങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിനേക്കാള്‍ പല ഗുണങ്ങളും ആയുര്‍വേദ നിറങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിലുണ്ട്. നിറങ്ങള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ആയുര്‍വേദ ചെടികള്‍ ഔഷധമൂല്യമുള്ളവയാണ്. ആയുര്‍വേദനിറങ്ങള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക്ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്.
രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള നിറങ്ങള്‍ കൈത്തറി യൂണിറ്റുകളില്‍ ഉപയോഗിക്കുന്നതിന് പാരിസ്ഥിതികമായ ദോഷങ്ങളുണ്ട്. ഇത് ചെറുക്കാനും ആയുര്‍വേദ നിറങ്ങള്‍ ഉപയോഗിക്കുന്നത് സഹായിക്കുന്നു.












Click it and Unblock the Notifications