കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമഗ്ര അന്വേഷണം വേണം: ഉമ്മന്‍ചാണ്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃയോഗ സ്ഥലത്തുണ്ടായ അക്രമ സംഭവങ്ങളില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങാമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി.

സംഭവത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കും അന്വേഷിക്കണമെന്ന കരുണാകരന്റെ പ്രസ്താവനയോട് ആര്യാടന്‍ മുഹമ്മദിനോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. സംഭവത്തെ പറ്റി സമഗ്ര അന്വേഷണം വേണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ശരത്തും ഉണ്ണിത്താനുമായി ഉണ്ടാക്കിയ ധാരണയെ കുറിച്ച് കരുണാകരനും മുരളിക്കും അറിയാമായിരുന്നു. കോവളത്ത് യുഡിഎഫ് യോഗത്തിന് ശേഷം കരുണാകരനും മുരളിയും പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്.

ശരത്തിനോടും ഉണ്ണിത്താനും സംസാരിക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയപ്പോള്‍ കരുണാകരനും മുരളിയും അതിനെ എതിര്‍ത്തിരുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X