Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കോട്ടയം: കോണ്‍ഗ്രസ് നേതൃയോഗ സ്ഥലത്ത് നടന്ന അക്രമസംഭവങ്ങളില്‍ തനിക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും കത്ത് നല്‍കി.

ജൂണ്‍ അഞ്ച് ശനിയാഴ്ച രാവിലെയാണ് ഉമ്മന്‍ചാണ്ടി ഇരുവര്‍ക്കും കത്ത് നല്‍കിയത്. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ സംഭവത്തെ കുറിച്ച് ഇപ്പോള്‍ നടന്നുവരുന്ന പൊലീസ് അന്വേഷണത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കെപിസിസി പ്രസിഡന്റിന് നല്‍കിയ കത്തില്‍ കെപിസിസിയോ ഹൈക്കമാന്റോ ഏര്‍പ്പെടുത്തുന്ന സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ താന്‍ കുറ്റക്കാരനാണെങ്കില്‍ ഏത് തരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്ന് കത്തില്‍ പറയുന്നു.

കെപിസിസി നേതൃയോഗം നടക്കുന്ന ഹാളിന് പുറത്തുവരെ രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദും വരുമെന്നും അവിടെ വച്ച് ഇരുവരെയും യോഗത്തിന് ക്ഷണിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കുകയും അതുസംബന്ധിച്ച് വിശദീകരണം നല്‍കുകയും ചെയ്യുമെന്നായിരുന്നു ധാരണ. കരുണാകരന്റെയും മുരളിയുടെയും അറിവോടെയാണ് ഈ ധാരണയുണ്ടാക്കിയത്. ഏത് വിധത്തിലും യോഗം നടത്തുകയെന്നതായിരുന്നു താനുള്‍പ്പെട്ട മൂന്നംഗ സമിതിയുടെ ചുമതലയെന്നും അത് നടപ്പിലാക്കുകയാണ് ചെയ്തതെന്നും കത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+