കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതൃനിരയില്‍ അഴിച്ചുപണി

  • By Staff
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി നേതൃനിരയില്‍ അഴിച്ചുപണി നടന്നു.

പുന:സംഘടിപ്പിക്കപ്പെട്ട 78 അംഗ ദേശീയ നിര്‍വാഹക സമിതിയില്‍ 20 പേര്‍ പുതുമുഖങ്ങളാണ്. 13 പേര്‍ സ്ത്രീകളും 11 പേര്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവരുമാണ്.

മുന്‍കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗിനെയും അരുണ്‍ ജെറ്റ്ലിയെയും പുതിയ ജനറല്‍ സെക്രട്ടറിമാരാക്കി നിയമിച്ചു. പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നോക്ക സമുദായം എന്നിവയ്ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്.

പ്രമോദ് മഹാജന്‍ ജനറല്‍ സെക്രട്ടറിയായി തുടരും. മഹാരാഷ്ട്രയില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബിജെപിയെ ശക്തിപ്പെടുത്തുന്നതിനുള്ള ചുമതല മഹാജനാണ്.

ഒ. രാജഗോപാല്‍, സി. കെ. പത്മനാഭന്‍, മാത്യു പൈലി എന്നിവരാണ് നിര്‍വാഹക സമിതിയിലെ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍.

ദേശീയ സെക്രട്ടറിയായിരുന്ന ശിവരാജ് സിംഗ് ചൗഹാനെ ജനറല്‍ സെക്രട്ടറിയാക്കി. പാര്‍ലമെന്ററി ബോര്‍ഡ് സെക്രട്ടറി, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി എന്നിവയുടെ ചുമതലയും ചൗഹാനാണ്.

ജനറല്‍ സെക്രട്ടറിയായിരുന്ന മുഖ്തര്‍ അബാസ് നഖ്വിയെ വൈസ് പ്രസിഡന്റായി നിയമിച്ചു. നഖ്വി പാര്‍ട്ടി വക്താവായി തുടരും. മാനവേന്ദ്ര സിംഗായിരിക്കും മറ്റൊരു വക്താവ്. മുന്‍ മുഖ്യമന്ത്രിമാരായ കല്യാണ്‍ സിംഗും ബാബുല മറാണ്ടിയും വൈസ് പ്രസിഡന്റുമാരായി നിയമിക്കപ്പെട്ടു. വനിതാ നേതാക്കളായി ജസ്കോര്‍ മീന (വൈസ് പ്രസിഡന്റ്), കിരണ്‍ മഹേശ്വരി (സെക്രട്ടറി) എന്നിവരെ നിയമിച്ചു. രാംദാസ് അഗര്‍വാളിനെ ട്രഷറര്‍ സ്ഥാനത്തു നിന്ന് മാറ്റി. സുകുമാര്‍ നമ്പ്യാരാണ് പുതിയ ട്രഷറര്‍.

10 അംഗ പാര്‍ലമെന്ററി ബോര്‍ഡ് രൂപീകൃതമായി. എ. ബി. വാജ്പേയി, എല്‍. കെ. അദ്വാനി, ജസ്വന്ത്സിംഗ്, മുരളി മനോഹര്‍ ജോഷി, സുഷമ സ്വരാജ,് അരുണ്‍ ജെറ്റ്ലി തുടങ്ങിയവരാണ് ബോര്‍ഡിലെ അംഗങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X