രാഹുല്‍ ജനറല്‍ സെക്രട്ടറിയായേക്കും
ദില്ലി: രാഹുല്‍ഗാന്ധിയെ പാര്‍ട്ടിയുടെ നേതൃനിരയിലുള്‍പ്പെടുത്തി കോണ്‍ഗ്രസ് പുന:സംഘടിപ്പിക്കാന്‍ സോണിയാഗാന്ധി നീക്കം നടത്തുന്നു.
രാഹുലിന് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമായിരിക്കും നല്‍കുക. ഉത്തര്‍പ്രദേശ് പോലുള്ള പ്രധാന സംസ്ഥാനങ്ങളുടെ ചുമതല രാഹുലിന് നല്‍കും. പൊതുവെ യുവാക്കളെ കൂടുതലായി നേതൃനിരയിലേക്ക് കൊണ്ടുവരുന്ന ഒരു പുന:സംഘടനയായിരിക്കും നടക്കാന്‍ പോവുന്നതെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സൂചിപ്പിച്ചു.
ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, നവിന്‍ ജിണ്ടാല്‍ എന്നിവരും എഐസിസി സെക്രട്ടറിമാരായി നിയമിതരായേക്കും. നേതൃനിരയിലെ അംഗങ്ങളുടെ എണ്ണം സോണിയ കുറച്ചേക്കും. ഇപ്പോള്‍ എഐസിസിയില്‍ 33 സെക്രട്ടറിമാരും ഏഴ് ജനറല്‍ സെക്രട്ടറിമാരും 23 പ്രവര്‍ത്തക സമിതി അംഗങ്ങളുമാണുള്ളത്. ഇവര്‍ക്ക് പുറമെ നാല് സ്ഥിരാംഗങ്ങളും 18 പ്രത്യേക ക്ഷണിതാക്കളുമുണ്ട്. പുന:സംഘടനയില്‍ ചിലരെ ഒഴിവാക്കിയേക്കും.
എഐസിസിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ജയറാം രമേഷിനെ ജനറല്‍ സെക്രട്ടറിയാക്കിയേക്കും. മുന്‍ മധ്യപ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരായ അശോക് ഗെയ്ലോട്ടിനെയും ദിഗ്വിജയ്സിംഗിനെയും ജനറല്‍ സെക്രട്ടറിമാരാക്കിയേക്കും. സല്‍മാന്‍ കുര്‍ഷിദ് ജനറല്‍ സെക്രട്ടറിയോ കോണ്‍ഗ്രസ് വിദേശകാര്യ സമിതി ചെയര്‍മാനോ ആവും.
കോണ്‍ഗ്രസിന്റെ മുന്‍വക്താക്കള്‍ പാര്‍ലമെന്റ് അംഗങ്ങളായ സാഹചര്യത്തില്‍ പുതിയ വക്താക്കളെ നിയമിച്ചേക്കും. ജയന്തി നടരാജന്‍, വാഷിം അഹമ്മദ്, മോഹന്‍ പ്രകാശ് എന്നിവരെയാണ് പരിഗണിക്കുന്നത്.












Click it and Unblock the Notifications