അപകടം: ഒരു കുടുംബത്തിലെ 8 പേര്‍ മരിച്ചു
പാല: തൊടുപുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന അംബാസിഡര്‍ കാര്‍ പാല അരുണാപുരം മെഡിക്കല്‍ സെന്ററിന് സമീപം പാടത്തേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു.
ജൂണ്‍ ആറ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു. തൊടുപുഴ നെയ്യശേരി തുരുത്തിപ്പള്ളില്‍ ജോസിന്റെ മകന്‍ സ്റാന്‍ലി ജോസ് (34), ഭാര്യ റെനി (30) എന്നിവര്‍ക്ക് പുറമെ അവരുടെ രണ്ട് മക്കളും സ്റാന്‍ലിയുടെ പിതൃസഹോദരിയും ഭര്‍ത്താവും രണ്ടു മക്കളുമാണ് അപകടത്തില്‍ പെട്ട് മരിച്ചത്.
കഴുത്തോളം വെള്ളമുണ്ടായിരുന്ന പാടത്തിലേക്ക് മറിഞ്ഞ കാര്‍ കീഴ്മേലായി കിടന്നതാണ് എല്ലാവരും മരിക്കാന്‍ കാരണം. കാറിന്റെ ഡോര്‍ ലോക്ക് ചെയ്തിരുന്നതിനാല്‍ അപകടം ഉണ്ടായയുടനെ ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ആരെയും രക്ഷിക്കാനായില്ല.












Click it and Unblock the Notifications