ഇറാക്കിലേക്ക് അയച്ച ഏജന്റുമാരെ തിരയുന്നു
തിരുവനന്തപുരം: നിയമവിരുദ്ധമായി ഇറാക്കിലേക്ക് കുവൈത്തു വഴി ആളുകളെ അയക്കുന്ന അഞ്ച് ട്രാവല്‍ ഏജന്റുമാരെ പൊലീസ് തിരയുന്നു.
കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പ്രധാനകണ്ണി സുബൈര്‍ഖാന്‍ എന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇറാക്കില്‍ പീഡനം അനുഭവിച്ച് തിരിച്ചെത്തിയ കൊല്ലം സ്വദേശികളെ ഇറാക്കിലേക്ക് അയച്ചത് ഖാനും അയാളുടെ സഹായി തങ്ങളും മറ്റ് മൂന്ന് പേരുമാണ്.
കുവൈത്തിലേക്ക് പോവാനാണെന്ന് പറഞ്ഞ് 70,000 രൂപ വാങ്ങിച്ച് തങ്ങളെ ഇറാക്കിലേക്ക് അയച്ച ഖാനെതിരെ ഏഴ് പേരില്‍ നിന്ന് കൊല്ലം പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഖാന്‍ പണം ശേഖരിച്ച് വിസ ശരിപ്പെടുത്തുന്നതിനായി പണം മുംബൈയിലെ ഏജന്റുമാര്‍ക്ക് നല്‍കുകയായിരുന്നു.
ട്രാവല്‍ ഏജന്റുമാര്‍ വിദേശത്തേക്ക് കൊണ്ടുപോവുന്നതിന് നിയമവിരുദ്ധമായ രീതികള്‍ അവലംബിക്കുന്നതിനെ പറ്റി മിക്കവരും അജ്ഞരാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications