ഇറാക്ക് പൊലീസിന് കേരളത്തില്‍ പരിശീലനമില്ല
തിരുവനന്തപുരം: ഇറാക്ക് പൊലീസുകാരെ തൃശൂരിലെ പൊലീസ് അക്കാദമിയില്‍ പരിശീലിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ അഭ്യര്‍ഥന സംസ്ഥാന സര്‍ക്കാര്‍ തള്ളി.
അഭ്യര്‍ഥന പരിഗണിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ഡിജിപി ഹോര്‍മിസ് തരകന്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ വഴിയാണ് യുഎന്നിന്റെ അഭ്യര്‍ഥന സംസ്ഥാന പൊലീസിന് ലഭിച്ചത്. കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങള്‍ക്കാണ് യുഎന്നിന്റെ അഭ്യര്‍ഥന കേന്ദ്രമയച്ചത്. പൊലീസ് അക്കാദമിയില്‍ പരിശീലന ഭാഷ ഇംഗ്ലീഷാണെന്നതിനാലാണ് കേരളത്തെയും സമീപിച്ചത്.
ഭൂട്ടാന്‍, കെനിയ, ശ്രീലങ്ക, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൊലീസുകാര്‍ക്ക് നേരത്തെ സംസ്ഥാനത്ത് പരിശീലനം നല്‍കിയിരുന്നു.












Click it and Unblock the Notifications