കാലവര്‍ഷക്കെടുതി നേരിടാന്‍ നിര്‍ദേശം
തിരുവനന്തപുരം: കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി റവന്യു വകുപ്പിന് നിര്‍ദേശം നല്‍കി.
ഉരുള്‍പ്പൊട്ടല്‍ പോലുള്ള അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ മുന്‍കരുതലുകളുമെടുക്കണം. ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുന്നത് പോലുള്ള കാര്യങ്ങളില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ആറ് പേര്‍ മരിച്ചിരുന്നു. പലയിടത്തും വലിയ നാശനഷ്ടങ്ങളുമുണ്ടായി.












Click it and Unblock the Notifications