പേമാരിയില്‍ ആറ് മരണം
തിരുവനന്തപുരം: കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ വന്‍നാശം വിതച്ചു. വെള്ളപ്പൊക്കത്തിലും പേമാരിയിലും ആറ് പേര്‍ മരിച്ചു.
കോഴിക്കോട് ജില്ലയില്‍ നാല് പേരും തൃശൂര്‍ ജില്ലയില്‍ രണ്ട് പേരുമാണ് മരിച്ചത്. മലപ്പുറം ജില്ലയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി.
കോഴിക്കോട് ജില്ലയില്‍ മണ്ണിടിഞ്ഞുവീണ് തമിഴ്നാട് സ്വദേശികളായ മുനിരാജ് (35), ഭാര്യ സുപ്പി (30), എന്നിവര്‍ മരിച്ചു. തോട്ടില്‍ വീണ് കൂരാച്ചുണ്ട് അത്യൊടി കുന്നുംപുറത്ത് തോമസ് (75) മരിച്ചു. കൊയിലാണ്ടി കീഴരിയൂര്‍ മണി (45) തോട്ടില്‍ വീണും ഇരവിമംഗലം തെക്കമഠം രാധാകൃഷ്ണന്‍ (30) വൈദ്യുതികമ്പിയില്‍ തട്ടിയും വടക്കാഞ്ചേരി എന്‍. വി. കുര്യന്‍ (50) കിണറ്റില്‍ വീണും മരിച്ചു.
കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കോട്ടയം ജില്ലകളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. അഞ്ചിടത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്.












Click it and Unblock the Notifications