എല്‍ടിടിഇ ഫണ്ട് പിരിവ് തുടങ്ങി
ദില്ലി: എല്‍ടിടിഇ യൂറോപ്പിലും വടക്കേ അമേരിക്കയിലും ഫണ്ട് പിരിവ് തുടങ്ങി. സമാധാനപ്രക്രിയക്ക് ശേഷം വീണ്ടും തങ്ങള്‍ യുദ്ധം തുടങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നു എന്ന് പറഞ്ഞാണ് എല്‍ടിടിഇ പ്രവര്‍ത്തകര്‍ ഫണ്ട് പിരിവ് നടത്തുന്നത്.
ഒരു മാസം മുമ്പാണ് എല്‍ടിടിഇ പ്രവര്‍ത്തകര്‍ ഫണ്ട് പിരിവ് തുടങ്ങിയത്. സമാധാന പ്രക്രിയയില്‍ ചതിക്കപ്പെട്ട തങ്ങള്‍ വീണ്ടും യുദ്ധം തുടങ്ങുകയാണെന്നാണ് എല്‍ടിടിഇ പ്രവര്‍ത്തകരുടെ വിശദീകരണം. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം തങ്ങളോട് അനുഭാവം കാണിക്കുന്ന ഉയര്‍ന്ന വരുമാനക്കാരായ തമിഴന്‍മാരില്‍ നിന്ന് എല്‍ടിടിഇ ഫണ്ട് പിരിവ് നടത്തുന്നുണ്ട്.
ധനികരായ തമിഴന്മാര്‍ പുലികള്‍ക്ക് കാര്യമായ തുക സംഭാവന ചെയ്യാറുണ്ട്. ഉയര്‍ന്ന വരുമാനക്കാരായ തമിഴന്മാരില്‍ മിക്കവരും എല്‍ടിടിയോട് അനുഭാവം പ്രകടിപ്പിക്കുന്നവരാണ്.
തമിഴന്മാര്‍ കൂടുതലായുള്ള കനേഡിയന്‍ നഗരം ടെറോന്റോവില്‍ മുന്‍ എല്‍ടിടിഇ നേതാവ് കരുണയും ഫണ്ട് പിരിവ് നടത്തുന്നുണ്ട്.
അതേ സമയം ഫണ്ട് പിരിവിന് മറ്റൊരു കാരണം പറയാനില്ലാത്തതു കൊണ്ടാണ് ഉടന്‍ യുദ്ധം തുടങ്ങാന്‍ സാധ്യതയുണ്ടെന്ന് എല്‍ടിടിഇ പറയുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സമാധാന പ്രക്രിയയിലൂടെ പലതും നേടാനായ പ്രഭാകരന്‍ വീണ്ടും യുദ്ധം തുടങ്ങിയാല്‍ ലോകസമൂഹത്തിന് മുന്നില്‍ വീണ്ടും തീവ്രവാദിയായി മുദ്രകുത്തപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ പ്രഭാകരന്റെ നീക്കങ്ങളില്‍ എപ്പോഴും അപ്രവചനീയ സ്വഭാമുള്ളതുകൊണ്ട് യുദ്ധം തുടങ്ങാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.












Click it and Unblock the Notifications