കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍കെയ്ദ തീവ്രവാദികള്‍ക്കായി തിരച്ചില്‍

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: അല്‍കെയ്ദ തീവ്രവാദികളെ പിടികൂടുന്നതിനായി പാകിസ്ഥാന്റെ ട്രൈബല്‍ ആര്‍മി തിരച്ചില്‍ ആരംഭിച്ചു.

അല്‍ കെയ്ദ തീവ്രവാദികള്‍ ട്രൈബല്‍ ലഷ്കാറുമായി ഏറ്റുമുട്ടലിന് ഒരുങ്ങുകയാണെങ്കില്‍ സൈന്യം എല്ലാ സഹായവും ചെയ്യുമെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

നൂറുകണക്കിന് വിദേശ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെക്കന്‍ വാസിരിസ്ഥാന്‍ പ്രദേശത്തെ ഗോത്ര മേഖലയില്‍ പാകിസ്ഥാന്‍ കഴിഞ്ഞയാഴ്ച സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ പ്രദേശത്തെ അയ്യായിരത്തോളം കടകള്‍ അടച്ചിട്ടിരിക്കുകയാണെന്നാണ് പാകിസ്ഥാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്.

അഫ്ഗാന്‍ അതിര്‍ത്തിക്കടുത്ത് തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനായി ആയിരക്കണക്കിന് ആയുധധാരികളായ ഗോത്രവര്‍ഗക്കാര്‍ മുന്നൂറോളം വാഹനങ്ങളിലായി നീങ്ങിയിട്ടുണ്ട്.

പോരാട്ടം അവസാനിപ്പിക്കുന്നതിന് പാകിസ്ഥാന്‍ സര്‍ക്കാരും താലിബാന്‍ അനുകൂലികളായ ഗോത്രവര്‍ഗക്കാരും കഴിഞ്ഞ ഏപ്രിലില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ കരാര്‍ ലംഘിക്കപ്പെട്ടുവെന്നാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X