കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
റൊണാള്‍ഡ് റീഗന് അന്തരിച്ചു
വാഷിംഗ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന് അന്തരിച്ചു. അദ്ദേഹത്തിന് 93 വയസായിരുന്നു.
ഒരു ദശകത്തോളമായി അല്‍ഷിമേഴ്സ് രോഗം ബാധിച്ച നിലയിലായിരുന്നു അദ്ദേഹം. ലോസ് ആഞ്ചലസിലെ റീഗന്റെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
1980 മുതല്‍ 89 വരെയാണ് റീഗന് അമേരിക്കന്‍ പ്രസിഡന്റായിരുന്നത്. ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്റാണ് റീഗന്. 1980ല്‍ 69-ാം വയസിലാണ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. ഏറ്റവും പ്രായം കൂടിയ യുഎസ് പ്രസിഡന്റായിരുന്നു അദ്ദേഹം.
ശീതസമരത്തിന്റെ അന്ത്യവേളയില്‍ അമേരിക്കയെ നയിച്ച റീഗന് രണ്ടു തവണ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റീഗന് യുഎസ് പ്രസിഡന്റായിരിക്കുമ്പോഴാണ് സോവിയറ്റ് യൂണിയന് ശിഥിലമാവുന്നത്.
Story first published: Sunday, June 6, 2004, 5:30 [IST]