എസ്ബിടിയുടെ രണ്ട് ഓഫീസുകള്‍ ഗള്‍ഫില്‍
തിരുവനന്തപുരം: വിദേശമലയാളികള്‍ക്കുള്ള ബാങ്കിംഗ് സൗകര്യങ്ങളെ കുറിച്ച് സഹായവും ഉപദേശവും നല്‍കുന്നതിന് സ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍ ഗള്‍ഫില്‍ രണ്ട് ഓഫീസുകള്‍ തുറക്കും.
ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ പി. പി. പട്നായിക്കാണ് ഇക്കാര്യം അറിയിച്ചത്. ദുബായിലും സൗദി അറേബ്യയിലുമാണ് ഓഫീസുകള്‍ തുറക്കുന്നത്.
ഇപ്പോള്‍ ദുബായിലുള്ള സിറ്റി എക്സ്ചേഞ്ച് കമ്പനിയും ഒമാനിലുള്ള ഗ്ലോബല്‍ മണി എക്സ്ചേഞ്ച് കമ്പനിയും കൂടാതെ പശ്ചിമേഷ്യയില്‍ ഒരു എക്സ്ചേഞ്ച് കമ്പനി കൂടി ബാങ്ക് തുടങ്ങും.
എല്ലാ ശാഖകളും അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിച്ചതിലൂടെ ബാങ്ക് 100 ശതമാനം കമ്പ്യൂട്ടര്‍വത്കരിച്ച ബാങ്കുകളിലൊന്നായി മാറിക്കഴിഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷങ്ങളുടെ എണ്ണം ബാങ്കിന്റെ എടിഎമ്മുകളുടെ എണ്ണം 300 ആയി കൂടും.












Click it and Unblock the Notifications